
ഖത്തറിൽ ഫോട്ടോഗ്രഫി ദിനാഘോഷവുമായി ഐ സി സി
ഇന്ത്യൻ കൾചറൽ സെന്ററിനു (ഐ.സി.സി) കീഴിലെ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി ക്ലബ് നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നു. ഫോട്ടോഗ്രഫി മത്സരവും, ഫോട്ടോ പ്രദർശനവും ശിൽപശാലയും, മുൻകാല ഫോട്ടോഗ്രാഫർമാർക്കുള്ള ആദരവും ഉൾപ്പെടെ പരിപാടികളോടെ ഡിസംബർ 13, 14 തീയതികളിലായി വാർഷികദിനാഘോഷം നടക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠനും ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും മാറ്റുരക്കാവുന്ന ഫോട്ടോഗ്രഫി മത്സരം രണ്ടു വിഭാഗത്തിലായി നടക്കും. ഖത്തറിന്റെ വാസ്തുവിദ്യ വിസ്മയം മുതൽ…