ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു; വിഎസ് സുനിൽ കുമാർ

ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വിഎസ് സുനിൽ കുമാർ പറഞ്ഞത്. ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനിൽ കുമാർ പറഞ്ഞു. സുനിൽ കുമാർ ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ…

Read More

‘തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം’ : ടൊവിനോ തോമസ്

തൻ്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസ്സഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും…

Read More

നിലമ്പൂരില്‍ കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ്; കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്: അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍

നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ബോര്‍ഡിനെതിരെ യൂത്ത്…

Read More

എഐ ക്യാമറ; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോർ വാഹന വകുപ്പ്. പിടികൂടുന്നവർക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസിൽ, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നൽകിയാൽ മോട്ടർ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്. ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതിൽ നിന്ന് യുടേൺ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ…

Read More

പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചു; കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി

പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. 2017-ല്‍ നടന്ന സംഭവത്തിലാണ് വാംസദായില്‍നിന്നുള്ള എം.എല്‍.എ. ആനന്ദ് പട്ടേലിന് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ വൈസ് ചാന്‍സലറുടെ ചേംബറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നതായിരുന്നു കേസ്. നവ്‌സാരിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എ. ദാദല്‍…

Read More

മെക്സിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്ത ചിത്രം; മായൻ ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെയോ..! സത്യമെന്താണ്..?

മെക്സിക്കൻ പ്രസിഡന്റ് പ്രസിഡണ്ട് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരസത്വത്തിന്റെ ചിത്രമാണ് ഒബ്രഡോർ പങ്കുവച്ചത്. ആരും ഭയന്നുവിറയ്ക്കുന്ന വിചിത്രജീവിയെയാണ് ചിത്രത്തിൽ കാണാനാകുക. ഒരു ഭീകരസത്വം! ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണെന്ന്. ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് തെറ്റായതും അയുക്തികവും അന്ധവിശ്വാസപരവുമായ വാർത്ത പ്രചരിപ്പിക്കാൻ കഴിയുമോ. ചിലർ…

Read More