‘വയറുവേദന രൂക്ഷം’; ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരൻ്റെ ശസ്ത്രക്രിയയിൽ നീക്കിയത് ചൈനീസ് ഫോൺ

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരനായ തടവുകാരന് അതികഠിനമായ വയറുവേദന. വേദന അസഹ്യമായതോടെ യുവാവിനെ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്. വയറുവേദന അതിരൂക്ഷമായതിന് പിന്നാലെ മക്ഗാൻ ആശുപത്രിയിൽ നിന്നായിരുന്നു തടവുകാരനെ ഇങ്ങോട്ടേക്ക് റഫർ ചെയ്തത്. അൾട്രാ സൌണ്ട് സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളിൽ അന്യ പദാർത്ഥം ശ്രദ്ധിക്കുന്നത്.  അന്യ പദാർത്ഥം നീക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്…

Read More

പാസ്‌വേഡ് നൽകുന്നില്ല; കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇ.ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു. കേജ്‌രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്‌വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന…

Read More

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയതായണ് ലഭിക്കുന്ന വിവരം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ പരാതി നല്‍കി. ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗരവ് ഗാംഗുലിയുടെ…

Read More

ഡോ. ഷഹ്നയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് കസ്റ്റഡിയിൽ, ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ

പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന പൊലീസ് കസ്റ്റഡിയിലെടുത്തു. റുവൈസിന്റെ മൊബൈൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മുൻകൂർ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ…

Read More

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. കുംഭകോണം പാപനാശം സ്വദേശിനിയാണ് യുവതി. ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

ഫോണിൽ സംസാരിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട്; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ധാമി കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ, കോട്‌വാറിലെ എഎസ്‌പി ശേഖർ സുയാൽ ഫോണിൽ സംസാരിച്ചുകൊണ്ട് അദ്ദേഹത്തിന് സല്യൂട്ട് നൽകുകയായിരുന്നു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുതിർന്ന ഉദ്യോഗസ്ഥർ നടപടിയെടുത്തത്. എഎസ്പിയെ നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് 11ന് മുഖ്യമന്ത്രി ഹരിദ്വാറിൽ നിന്ന് ഹെലികോപ്റ്ററിലാണ്…

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഇതിൽ കുട്ടിയുടെ കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ മരിച്ചു. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം…

Read More

സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണം; മന്ത്രി എകെ ശശീന്ദ്രൻ

വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഫോൺ എടുക്കുന്നില്ലെന്ന പരാതി എംഎൽഎമാർ ഉൾപ്പെടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ് ആണ്. വന്യജീവികളെ…

Read More