
ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചാലും പേരും ഐഡിയും ഡിസ്‌പ്ലെയില്‍ തെളിയും; പുതിയ സംവിധാനവുമായി സൗദി
സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ തെളിയും. പുതിയ സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ്‌വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണിലും ലാന്‍ഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകര്‍ത്താവിന്റെ ഡിസ്പ്ലേയില്‍ തെളിയുന്നതാണ് പുതിയ സംവിധാനം. ഇതിനായി രാജ്യത്തെ എല്ലാ മൊബൈല്‍…