
വില കുറഞ്ഞ ഫോണുമായി നത്തിങ്; ‘ഫോൺ 2എ’ ഈ ആഴ്ചയെത്തും
നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവക്ക് ശേഷം പുതിയ സ്മാർട്ട്ഫോണുമായി എത്തുകയാണ് കാൾ പേയുടെ നത്തിങ്. ഈ ആഴ്ച അതിന്റെ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് സെൻട്രലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് ഇലക്ട്രോണിക് ബ്രാൻഡായ നതിങ് തങ്ങളുടെ ആദ്യ മിഡ്‌റേഞ്ച് ഫോണുമായാണ് എത്തുന്നത്. ‘നത്തിങ് ഫോൺ 2എ’ എന്നാണ് ഫോണിന്റെ പേര്. നത്തിങ്ങ് അവരുടെ എക്‌സ് (മുമ്പ് ട്വിറ്റർ) ബയോ പുതിയ ലോഞ്ചിന്റെ സൂചന നൽകിക്കൊണ്ട് അപ്‌ഡേറ്റ് ചെയ്തിരുന്നു. something is coming this…