ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം

പുതു വര്‍ഷത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍. ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം ഒരുങ്ങമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിര്‍ദേശമിറക്കിയത്. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവര്‍ക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാര്‍ജ് സൗകര്യമൊരുക്കണമെന്നാണ്…

Read More

കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈൽ മോഷണം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ ഡൽഹിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച നടന്നത്. കാണികൾക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവർച്ച സംഘം നുഴഞ്ഞുകയറി. ചടുല…

Read More

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസ്

 പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്.  അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി…

Read More

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് അയച്ചാൽ മാത്രം ഹാജരാകുമെന്ന് അഭിഭാഷകർ

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.

Read More

‘സ്ഥിതി അതീവ ഗൗരവമേറിയത്’; അൻവറിന്‍റെ ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണ്ണറിന്റ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു…

Read More

ഈ നരാധമനാണോ അധ്യാപകൻ..?; ഫോണിൽ കണ്ടെത്തിയത് 5000 കുട്ടികളുടെ നഗ്‌ന വീഡിയോ

മാതാ-പിതാ-ഗുരു ദൈവം എന്നാണല്ലോ ഭാരതീയ സങ്കൽപ്പം. എന്നാൽ ചില അധ്യാപകർ ചെകുത്താന്മാരുടെ ജന്മമാണ്. ബംഗളൂരുവിലെ മൊറാർജി ദേശായി സ്‌കൂളിലുണ്ടായ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അധ്യാപകന്റെ മൊബൈൽ ഫോണിൽനിന്ന് 5000ലധികം നഗ്നവീഡിയോകൾ കണ്ടെത്തിയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതിൽ കർണാടക ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്സോ കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. റസിഡൻഷ്യൽ…

Read More

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ. പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍…

Read More

ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സേര്‍ട്ട്-ഇന്‍ പറയുന്നു. ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും….

Read More

പോക്കറ്റിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; യുവാവിന്റെ തുടയ്ക്കും കൈക്കും പൊള്ളലേറ്റു

കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന്…

Read More

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നടത്തിയേക്കും . പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍…

Read More