
ഖത്തറിലെ പി.എച്ച്.സി.സി ഫാമിലി മെഡിസിൻ സേവനം വിജയകരം; ദിനം പ്രതി സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന
പ്രഥമിക പരിചരണം എത്തിക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ ആരംഭിച്ച ഫാമിലി മെഡിസിൻ മാതൃകയാണ് വിജയകരമായി മുന്നേറുന്നത്. 2018ൽ പി.എച്ച്.സി.സി കൊണ്ടുവന്ന ഫാമിലി മെഡിസിൻ മോഡൽ കെയർ രോഗപ്രതിരോധത്തിലും ജനസംഖ്യയുടെ ആരോഗ്യ ക്ഷേമത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഖത്തറിലെ 31 ഓളം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫാമിലി മെഡിസിനിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്ണ്യമായ വർദ്ധനയുണ്ടായിട്ടുണ്ടെന്ന് പി.എച്ച്.സി.സി വ്യക്തമാക്കുന്നു. 2021ൽ 24,75,235 പേർ ഫാമിലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തിയപ്പോൾ 2022 ൽ 27,05,400…