മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍…

Read More

കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം

പനി വരുന്നത് പോലെ ആണ് ഇന്നത്തെ കാലത്ത് കാന്‍സറിന്റെ വരവ്. ചികിത്സകള്‍ ഉണ്ടെങ്കില്‍ പോലും അസുഖം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതോടെ രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇപ്പോഴിതാ ആരോഗ്യരംഗത്ത് പുത്തന്‍ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ആണ് വിജയം കൈക്കൊണ്ടിരിക്കുന്നത്. മെലനോമ, നോണ്‍-സ്‌മോള്‍-സെല്‍ ശ്വാസകോശ അര്‍ബുദം എന്നിവ ബാധിച്ച രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ചു രോഗികളെ മാത്രമേ…

Read More

ഇസ്രയേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള

ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.  മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്.  ഡൽഹിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിൻ്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. 

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 49 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 8.95 കോടി വോട്ടർമാർ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ്.

Read More

മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7ന്; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ​ ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി…

Read More

പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; നാളെ കലാശക്കൊട്ട്: 26ന് ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്.  കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.  ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14,…

Read More

കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കും; ‘ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച ജയം നേടും’: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകും. അതിനാലാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്ത് വൻ ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണിയെ വളർത്തുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്നത് കള്ള പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ്…

Read More

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടവുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല. ജനുവരി ആദ്യ വാരം യാത്ര ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.  ഭാരത് ജോഡോ യാത്ര 2.0 എന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര അറിയപ്പെടുക. ഇത്തവണ ഹൈബ്രിഡ് മോഡലിലാണ് യാത്ര തുടങ്ങുന്നത്. നടന്ന് കൊണ്ട് മാത്രമായിരിക്കില്ല യാത്രയുണ്ടാവുക. അതിനൊപ്പം തന്നെ വാഹനങ്ങളും യാത്രയ്ക്കായി ഉപയോഗിക്കും. രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി…

Read More

ലോൺ ആപ്പുകൾ; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം

ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍ പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത…

Read More