
യു.എ.ഇയിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചു
യു.എ.ഇയിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചു. മരുന്നുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറ് സ്ഥാപിച്ചത്. വിദേശ വാണിജ്യകാര്യ സഹമന്ത്രി ഡോ. സാനി അൽ സയൂദിയാണ് ചെയർമാൻ. യു.എ.ഇയിൽ ഇനി മുതൽ മരുന്നുകൾ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യപരിരക്ഷാ ഉൽപന്നങ്ങൾ, മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെൻറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബയോളജിക്സ് തുടങ്ങിയവയെല്ലാം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻറിൻറെ നിയന്ത്രണത്തിലായിരിക്കും. ഈ രംഗത്തെ ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ ഗവേഷണങ്ങൾക്ക് ദേശീയ തലത്തിൽ സംവിധാനമൊരുക്കുന്ന…