പ്രവർത്തന കാലാവധി ​ലൈസൻസ് പുതുക്കിയില്ല ; ഫാർമസി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി

പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഫാ​ർ​മ​സി അ​ട​ച്ചു പൂ​ട്ടാ​ൻ നാ​ഷ​നൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ആ​റു​ മാ​സ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ക​ഴി​ഞ്ഞ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ഫാ​ർ​മ​സി​യു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം ഉ​ട​മ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ സ്​​ഥാ​പ​നം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 17113265 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എഅ​റി​യി​ച്ചു.

Read More

തോക്ക് ചൂണ്ടി ഫാര്‍മസിയില്‍ നിന്നും മരുന്നുകൾ കവര്‍ന്നു; യുവാവ് പിടിയില്‍

ഫാര്‍മസിയില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയില്‍ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാള്‍ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. ഫ്ളോറിഡയിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട്…

Read More