ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ

റിയാദ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ. കയറ്റുമതിയിൽ കഴിഞ്ഞവർഷത്തേക്കാൾ 33% വർദ്ധനവാണുണ്ടായത്. കയറ്റുമതിയുടെ മൂല്യം 1.5 ബില്ല്യൺ റിയാൽ ഉണ്ടായിരുന്നത് ഈ വർഷം 2 ബില്ല്യണായി ഉയർന്നു. 56ലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. ഈ മേഖല പൂർണ പ്രാദേശികവൽക്കരണമാണ് ലക്ഷ്യം വെക്കുന്നത്. 2019ൽ 80% ആയിരുന്നു ഇറക്കുമതി എങ്കിൽ 2023 ആയപ്പോഴേക്കും 70% ആയി കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇൻസുലിൻ, പ്ലാസ്മ തുടങ്ങി പുതിയ മേഖലകൾ കൂടി വികസിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്….

Read More