
ഫാർമസിറ്റി പദ്ധതി ; തെലങ്കാനയിൽ പ്രതിഷേധം ശക്തം , കളക്ടറെ മർദിച്ച് പ്രതിഷേധക്കാർ
സംസ്ഥാന സർക്കാരിൻ്റെ നിർദ്ദിഷ്ട ഫാർമസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയിൽ കർഷകരുടെ പ്രതിഷേധം. പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമികളെ വിഷലിപ്തമാക്കുമെന്ന് കർഷകർ ആരോപിച്ചു. സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലക്ടറും സംഘവും എത്തിയതോടെ ജനക്കൂട്ടം പ്രകോപിതരായി. വികാരാബാദ് ജില്ലയിൽ ഒരു സംഘം കർഷകർ ജില്ലാ കലക്ടർ പ്രതീക് ജെയിൻ, വികസന അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ മർദ്ദിച്ചു. സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണാതീതമായതോടെ കലക്ടറും സംഘവും പിൻവാങ്ങി. തുടർന്നാണ് കല്ലേറുണ്ടായത്. ജെയിനിൻ്റെ വാഹനത്തിന് നേരെയും കർഷകർ കല്ലെറിഞ്ഞു. മറ്റ് രണ്ട് വാഹനങ്ങളും തകർത്തു. ഫാർമ…