കണ്ണടച്ചില്ലുകൾ കണ്ണിൽ തുളച്ചുകയറി; ഡോക്ടർ നേരിട്ടത് അതിക്രൂരമായ പീഡനം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബംഗാളിലെ പിജി ഡോക്ടർ നേരിട്ടത് അതിക്രൂരമായ ലൈംഗികപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡൽഹി നിർഭയ കേസിലെ യുവതി നേരിട്ടതിന് സമാന ക്രൂരതകൾക്കാണ് ഡോക്ടറും ഇരയായത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് റോയി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…

Read More

ഡോ.ഷഹാനയുടെ മരണം; റുവൈസിന് സസ്‌പെൻഷൻ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഉണ്ടായത് ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു….

Read More