നിലവാരമില്ലാത്ത ഗവര്‍ണര്‍ പേക്കൂത്ത് കാണിക്കുന്നു: എം.ബി രാജേഷ്

73 വയസ്സുള്ള ഗവര്‍ണര്‍ പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നത് പോലെ എസ്‌എഫ്‌ഐക്കാരോട് ഏറ്റുമുട്ടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. നിലവാരമില്ലാത്ത ഗവര്‍ണര്‍ പേക്കൂത്ത് കാണിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവര്‍ണറെന്ന് എംബി രാജേഷ് പറഞ്ഞു. തെരുവില്‍ ഇത് അങ്ങേയറ്റം പരിഹാസ്യമാണെന്നും എംബി രാജേഷ് പറഞ്ഞു. നിര്‍മ്മല സീതാരാമൻ കേരളത്തെ കുറിച്ചുള്ള അവഗണനയെക്കുറിച്ച്‌ തുറന്നുപറയാൻ കാരണം നവ കേരള സദസ്സാണ്. കടപരിധി വെട്ടിക്കുറച്ചത് കേന്ദ്രം പുനസ്ഥാപിച്ചത് നവ കേരളസദസ് കാരണമാണ്. യുഡിഎഫ് എംപിമാര്‍ എട്ടുകാലി മമ്മൂഞ്ഞമാരാണെന്നും എം ബി രാജേഷ് പറഞ്ഞു….

Read More