തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണസംഘവുമായി സഹകരിക്കാതെ ബന്ധുക്കൾ

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബന്ധുക്കൾ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ല. കുട്ടിയെ കിട്ടിയതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണമെന്നും തുടർനടപടികളോട് താൽപര്യം ഇല്ലെന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അതേസമയം അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗൺസിലിംഗ് നടത്തുകയുണ്ടായി. നിർണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനിയെ ഡി എൻ എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തിട്ടുണ്ട്. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തു. ഫലം ഒരാഴ്ചയ്ക്കകം തന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞിന്റെ രക്തസാമ്പിളും ശേഖരിച്ചിട്ടുണ്ട്….

Read More