യുഎഇയിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു; ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.

Read More

‘പെട്രോള്‍ കാറുകളുടെ വിലയില്‍ ഇലക്ട്രിക് കാറുകള്‍ കിട്ടും’: ഇനി അധികം കാത്തിരിക്കണ്ടെന്ന് നിതിന്‍ ഗഡ്കരി

വൈദ്യുതവാഹനങ്ങളുടെ വില ഒന്നരവര്‍ഷത്തിനകം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു. വൈദ്യുതവാഹനങ്ങളിപ്പോള്‍ ജനപ്രിയമാണ്. പ്രശ്‌നം വില കൂടുതലാണെന്നതുമാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന മുന്‍നിരരാജ്യമായി ഇന്ത്യ മാറും. വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഏതു റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും രഞ്ജീത്ത് രഞ്ജന്റെ ചോദ്യത്തിനുത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ”അത്തരമൊരു റിപ്പോര്‍ട്ടോ കണ്ടെത്തലോ ഞങ്ങളുടെ പക്കലില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായെടുക്കും. ലിഥിയം-അയണ്‍ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള…

Read More

കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു മണിയോടുകൂടി പമ്പിലെത്തിയ സംഘം കൃത്യമായ ആസൂത്രണത്തോടെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുളകുപൊടി ജീവനക്കാരന്‍റെ കണ്ണിലേക്ക് എറിഞ്ഞശേഷം കൂട്ടത്തിലൊരാള്‍ ഉടുത്തിരുന്ന മുണ്ടിട്ട് അയാളുടെ തലയില്‍ മൂടിയാണ് ആക്രമിച്ചത്. പിന്നീട് മൂവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ് 10000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Read More

വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; 53കാരൻ പിടിയില്‍

മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 53കാരൻ പിടിയില്‍. വര്‍ക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഷാക്കുട്ടിയുടെ അമ്മ റുക്കിയ ബീവിയുടെ താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടില്‍ പെട്രോള്‍ നിറച്ച്‌ തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ് ജിബിൻ എന്നിവരുമാണ്…

Read More

യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും

യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പർ98ന് അടുത്തമാസം ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഇൗ മാസം (ഓഗസ്റ്റ്) 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹം( 3.02 ), ഇ–പ്ലസ് 3.23 ദിർഹം (2.95 ). ഡീസൽ 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഇൗ മാസം 2.95 ദിർഹം ആണ്. ജൂണിൽ ഫ്യുവൽ പ്രൈസ്…

Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി  യുവാവ് പിടിയിൽ

തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്നാണ് യുവാവ് നൽകിയ മൊഴി. 

Read More

യുഎഇ: പെട്രോൾ, ഡീസൽ വില 2023 ഏപ്രിലിനായി പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില കമ്മിറ്റി ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 1 ഫിൽസാണ് വില. മാർച്ചിൽ ഇത് 3 ദിർഹം 9 ഫിൽസായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 90 ഫിൽസാണ് വില. മാർച്ചിൽ ഇത് 2 ദിർഹം 97 ഫിൽസായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2 ദിർഹം 82 ഫിൽസാണ്, മാർച്ചിൽ 2. ദിർഹം 90…

Read More

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ വില കൂടും; മദ്യവിലയും ഉയരും

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിൻറെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും….

Read More

കേരളത്തിൽ ഇന്ധനവില കൂടും; പെട്രോൾ, ഡീസൽ ലീറ്ററിന് 2 രൂപ സെസ്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Read More