
ബംഗളൂരുവിലെ പ്രേമലു…; കാമുകിയെ മടിയിലിരുത്തി ബൈക്ക് യാത്ര; പണികൊടുത്ത് പോലീസ്
ബംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിലൂടെ കാമുകിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനെ പിടികൂടി എട്ടിൻറെ പണികൊടുത്ത് പോലീസ്. കമിതാക്കളുടെ യാത്രാദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടർന്നാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ബംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. പ്രണയവിവശയായി യുവാവിൻറെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. യുവതി പങ്കാളിയുടെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഇവർ പരസ്പരം ചുംബിക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻറെ നമ്പർ പ്ലേറ്റും…