പെട്രോൾ പമ്പിന്റെ ഫയൽ തീർപ്പാക്കിയതിൽ നവീൻ ബാബുവിന് വീഴ്ചയില്ല; എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും കലക്ടറുടെ റിപ്പോർട്ട്

കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീൻ ബാബു ഫയൽ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് റവന്യൂമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. പെട്രോൾ പമ്പിന്റെ ഫയൽ തീർപ്പാക്കുന്നതിൽ നവീൻ ബാബുവിന് വീഴ്ചയില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്…

Read More

തൃശൂർ പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്ക് സമീപത്തുളള പെട്രോൾ പമ്പിൽ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.  ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത വാഹനത്തിൽ പെട്രോൾ അടിക്കാൻ…

Read More

സംയുക്ത കിസാൻമോർച്ചയുടെ മാർച്ച്; കുപ്പിയിൽ പെട്രോൾ നൽകരുത്, നിയന്ത്രണങ്ങളുമായി സർക്കാർ

ഫെബ്രുവരി 13-ന് സംയുക്ത കിസാൻമോർച്ച ഡൽഹിയിൽ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി നിയന്ത്രണങ്ങളുമായി ഹരിയാണ സർക്കാർ. കുപ്പിയിലോ മറ്റ് കണ്ടെയ്നറുകളിലോ ഇന്ധനം നൽകരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോൾ പമ്പ് ഉടമകൾക്ക് നിർദേശം നൽകി. ട്രാക്ടറുകൾക്ക് 10 ലിറ്ററിൽ കൂടുതൽ പെട്രോൾ നൽകരുതെന്നും ഉത്തരവിൽ പറയുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കർഷകർക്ക് പെൻഷൻ, ഇൻഷുറൻസ് പദ്ധതി, താങ്ങുവില എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 13-ന് 200 കർഷക സംഘടനകളുടെ…

Read More

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; പെട്രോൾ പമ്പിനും പള്ളിക്കും നേരെ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 9 പേർ

ഗാസയിൽ പെട്രോൾ പമ്പിനും പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയുമാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ സേനയുമായി സംഘർഷം തുടരുന്നതായി ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി. അതിനിടെ, ഹമാസ് പോളിറ്റ് ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയയുടെ ഗാസയിലെ വീട് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ…

Read More

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്കാണ് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകർത്ത്, പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ വെളിപ്പെടുത്തുന്നു. ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് അവിടെയുണ്ടായിരുന്ന സിറ്റി ട്രാഫിക് പൊലീസിൻറെ ബാരിക്കേഡും തകർത്താണ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ധനം നിറച്ചു കൊണ്ടിരുന്ന…

Read More