ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; 2 യുവാക്കൾക്കു ഗുരുതര പരുക്ക്

ഒറ്റപ്പാലം വാണിവിലാസിനിയിൽ സ്ഫോടക വസ്തുകൊണ്ടുള്ള ഏറിൽ 2 തൊഴിലാളികൾക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. 

Read More

പെട്രോളിൻ്റെ അളവിൽ കുറവ്; കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിൻ്റെ മിന്നൽ പരിശോധന

കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയിൽ…

Read More

കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു. പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ…

Read More

മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോൾ തീർന്നു ; ടാങ്ക് കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയുമായ മുഹമ്മദ് ഹക്കിം(26) ആണ് പിടിയിലായത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കഴിഞ്ഞ ദിവസം അര്‍ധരാത്രി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയില്‍ പാലോറമലയില്‍ വെച്ച് പെട്രോള്‍ തീര്‍ന്നു പോവുകയായിരുന്നു. തുടര്‍ന്ന് റോഡരികിലേക്ക് വണ്ടി മാറ്റി ടാങ്ക് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തു. കൃത്യമായ മറുപടി നല്‍കാതെ തട്ടിക്കയറിയ മുഹമ്മദ് ഹക്കിമിന്റെ…

Read More

യുഎഇയിൽ ഇന്ധന വിലയിൽ വീണ്ടും കുറവ്, ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ ഈ മാസവും കുറവ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. – സൂപ്പർ 98 പെട്രോൾ: ലിറ്ററിന് ദിർഹം 2.66 (സെപ്റ്റംബർ മാസത്തെ 2.90ൽ നിന്ന് കുറവ് വരുത്തി) – സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് ദിർഹം 2.54 (മുൻ വില 2.78) – ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് ദിർഹം 2.47 (സെപ്റ്റംബർ മാസത്തെ 2.71ൽ…

Read More

പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ…

Read More

യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു ; പെട്രോളിന് വില കുറഞ്ഞു

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ധന ഉണ്ടായി. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 3.14 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ ഇത് 3.02 ദിര്‍ഹം ആയിരുന്നു. ഇ…

Read More

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ്…

Read More

യുഎഇ മാർച്ച് മാസത്തെ പെട്രോൾ , ഡീസൽ വില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില കമ്മിറ്റി 2024 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോളിന് 3.03 ദിർഹമാണ് വില ലിറ്ററിന്. ഫെബ്രുവരിയിൽ 2.88 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാകും, ഫെബ്രുവരിയിൽ ഇത് 2.76 ദിർഹം ആയിരിന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ദിർഹമായി. ഫെബ്രുവരിയിൽ ഇത് 2.69 ആയിരിന്നു. ഡീസൽ ലിറ്ററിന് 3.16 ദിർഹം ഈടാക്കും. ഫെബ്രുവരിയിൽ ഇത്…

Read More

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആരതിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Read More