
‘ ഏവരും അയോധ്യ രാമക്ഷേത്രത്തില്‍ എത്തി അനുഗ്രഹം വാങ്ങണം’: ബാബറി കേസ് ഹർജിക്കാരൻ
അയോധ്യ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിലെ മുൻ ഹർജിക്കാരനായ ഇഖ്ബാല്‍ അൻസാരി. പോരാട്ടങ്ങളും തർക്കങ്ങളും പൂർണമായും അവസാനിച്ചിരിക്കുകയാണെന്നും അൻസാരി പറഞ്ഞു. “എല്ലാ മതങ്ങളുടെയും എല്ലാ ദേവതകളും അയോധ്യാ നഗരത്തില്‍ വസിക്കുന്നു. ഇന്നാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇത് രാമമന്ദിരത്തിന്റെ തുടക്കമാണ്. നടന്ന സമരമങ്ങളെന്തായിരുന്നാലും ഇന്ന് ജനങ്ങളുടെ ദിവസമാണ്. ഇനി, അയോധ്യയില്‍ എന്തുണ്ടെങ്കിലും ആളുകള്‍ സന്ദർശിച്ച് കാണണം; ദൈവം രാമൻ കാണിച്ചുതന്ന പാതയിലൂടെ അവർ സഞ്ചരിക്കണം.” ന്യൂസ് ഏജൻസിയായ…