
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിക്കണം; ഹൈക്കോടതി
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി നൽകിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിർദേശം. ആനത്താരയില്‍ പട്ടയം നല്‍കിയ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. പറമ്പിക്കുളം അല്ലാതെ മറ്റു…