മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജി; കേസെടുക്കാനാകില്ലെന്ന് വിജിലൻസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി പരി​ഗണിക്കുന്നത് കോടതി മാർച്ച് 27-ലേക്ക് മാറ്റി. വീണാ വിജയന്റെ കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഈ ആവശ്യത്തെ വിജിലൻസ് കോടതിയിൽ എതിർത്തു. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന്…

Read More

എപിപി അനീഷ്യയുടെ ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. അമ്മ പ്രസന്ന നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി.ജി. അജിത് കുമാറാണ് പരിഗണിച്ചത്. ജനുവരി 21-നാണ് അനീഷ്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ പോലീസാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സഹപ്രവര്‍ത്തകരില്‍നിന്നുള്ള മാനസിക പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും വെള്ളിയാഴ്ച ഈ ഹര്‍ജി പരിഗണിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അറിയിച്ചത്. കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്സഭയിലെ…

Read More

സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി സുപ്രീം കോടതി

കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നു കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടർന്നാണു യൂണിവേഴ്സിറ്റി–യുജിസി…

Read More

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സ്; ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​സ്ജി​ദ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന കേ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജിയാണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കുന്നത്. 13.37 ഏ​ക്ക​ർ വ​രു​ന്ന ക്ഷേ​ത്ര​ഭൂ​മി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ വ്യക്തമാക്കുന്നത്. കേ​സി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട ജ​സ്റ്റി​സ് മാ​യ​ങ്ക് കു​മാ​ർ ജെ​യ്ൻ, വാ​ദം ഇ​ന്ന​ത്തേ​ക്ക് മാ​റ്റുകയായിരുന്നു. ജ​നു​വ​രി 30ന് ​ഈ കേ​സ് ഫെ​ബ്രു​വ​രി 22ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ, ഇ​തു​സം​ബ​ന്ധി​ച്ച എ​തി​ർ​പ്പ് 22നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി തള്ളി

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ്…

Read More

എസ് എഫ്‌ ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്ബനി നല്‍കിയ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. വിഷയത്തെക്കുറിച്ച്‌ കമ്ബനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്ബനീസ് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂർണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ്…

Read More

‘ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയക്കണം’;കെഎസ്ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയിൽ. കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഹർജി  ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.  കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്‌ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട്…

Read More

ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വിധി

ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നല്‍കിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

Read More

‘താജ് മഹലിൽ ഉറൂസ് ആഘോഷം നിരോധിക്കണം, സൗജന്യ പ്രവേശനം വിലക്കണം’; ഹർജിയുമായി ഹിന്ദു മഹാസഭ

താജ് മഹലിൽ ഉറൂസ് നടത്തുന്നതിനെതിരെ ഹർജിയുമായി ഹിന്ദു മഹാസഭ. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹർജി സമർപ്പിച്ചത്. താജ് മഹലിൽ ഉറൂസ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ഒരു വിശുദ്ധന്റെ ശവകൂടീരത്തിൽ നടത്തുന്ന ചരമവാർഷിക ചടങ്ങിനെയാണ് ഉറൂസ് എന്ന് വിളിക്കുന്നത്. ഫെബ്രുവരി ആറിനും എട്ടിനും ഇടയിലാണ് ഇത്തവണ ഉറൂസ് ആചരിക്കുന്നത്. അന്നേദിവസങ്ങളിൽ താജ് മഹലിലേയ്ക്കുള്ള സൗജന്യ പ്രവേശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റായ സൗരഭ് ശർമയാണ് ഹർജി നൽകിയത്….

Read More