
മേയർ ആര്യ രാജേന്ദ്രനെതിരേ ഡ്രൈവർ നൽകിയ ഹർജി തള്ളി; അന്വേഷണ സംഘത്തിന് കോടതി നിർദേശങ്ങൾ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു നൽകിയ ഹർജി തള്ളി കോടതി. മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. കേസ് ശരിയായ ദിശയിൽ മുന്നോട്ടു പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് ഈ വാദം അംഗീകരിച്ച് കോടതി ഹർജി…