
തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിൽ അഗ്നിബാധ; വിൽപ്പനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളും ചത്തു
തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിൻ നടത്തുന്ന ബ്രദേഴ്സ്, പെറ്റ് ആൻറ് അക്കോറിയത്തിലാണ് അഗ്നിബാധയുണ്ടായത്. വിൽപനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്. 4 ഓളം മുയലുകൾ 9 പ്രാവുകൾ ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് കടയുടമ പറയുന്നത്. പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഷിബിൻ പറയുന്നു….