
‘മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്, അവൻ നല്ല ടീച്ചർ; ഗായത്രി സുരേഷ്
പല സിനിമാ താരങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്. യുവനടി ഗായത്രി സുരേഷിനുമുണ്ട് ഒരു ഓമനമൃഗം. മൂന്ന് വർഷം മുമ്പാണ് ഏറെ ആശിച്ച് മോഹിച്ച് ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഹരിയാനയിൽ നിന്നും താരം വരുത്തിച്ചത്. രണ്ട് മാസം മാത്രമുള്ളപ്പോൾ കയ്യിൽ കിട്ടിയ പ്രിയപ്പെട്ട നായക്കുട്ടിയെ മാധവൻ എന്നാണ് ഗായത്രിയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്. ഇന്നിപ്പോൾ മൂന്ന് വയസുണ്ട് മാധവന്. പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം ഇഷ്ടമുള്ള പ്രിയ വളർത്തുനായയുടെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ഗായത്രി. മനോരമ ഓൺലൈനിന് നൽകിയ…