തെങ്ങ് കടപുഴകി ദേഹത്ത് വീണു ; 5 വയസുകാരന് ദാരുണാന്ത്യം , സംഭവം പെരുമ്പാവൂരിൽ

തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Read More

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ…

Read More

യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെന്ന് സൂചന

പെരുമ്പാവൂരിൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.

Read More

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതിക്ക് വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. സർക്കാരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്ന് തന്നെ വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയാണ് അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ ക്രൂരമായി കൊല്ലപ്പെടുന്നത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം…

Read More

പെരുമ്പാവൂരിൽ വീട്ടിൽകയറി കൊലപാതക ശ്രമം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. എൽദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്. മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അൽക്കക്ക് വെട്ടേട്ടത്. അൽക്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും…

Read More

പെരുമ്പാവൂർ സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദനം; 3 പേർക്ക് പരിക്ക്

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് മർദനം. എസ്ഐ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് മർദിച്ചത്. വിരലടയാള പരിശോധയ്ക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിശോധയ്ക്ക് എത്തിച്ച നാലു പ്രതികളിൽ രണ്ടുപേരാണ് മർദിച്ചത്. പെരുമ്പാവൂർ എസ്ഐ റിൻസിനും കുറുപ്പംപടി സ്റ്റേഷനിലെ 2 പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. റിൻസിന്റെ കൈ അക്രമികളിൽ ഒരാൾപിടിച്ച് തിരിക്കുകയായിരുന്നു. മറ്റുരണ്ടു പൊലീസുകാരെ മർദിക്കുകയും ചെയ്തു. കൂടാതെ ട്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികൾ മോശമായി പെരുമാറുകയും ചെയ്തു. ആക്രമിച്ച…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ കുത്തിയത്​. …………………………… തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. …………………………… തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ…

Read More