ഓസ്ട്രേലിയയിലെ പെർത്തിലുണ്ടായ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു

ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ.  

Read More

ബോർഡർ ഗവാസ്കർ ട്രോഫി ; പെർത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ ; ഓസ്ട്രേലിയയെ തകർത്തത് 295 റൺസിന്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ…

Read More