
ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയ സംഭവം; പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി
പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി…