വ്യക്തിപരമായി അവഹേളിക്കുന്ന ട്രോളുകൾ സൈബർ ക്രൈമിൽ ഉൾപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ ഉപയോഗിച്ചുള്ള അവഹേളനമടക്കമുള്ളവയെ ഉടൻ നിലവിൽ വരാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ ആക്റ്റിലൂടെ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കെസിവൈഎം മലബാർ മഹായുവജന സംഗമത്തിന്റെ ഭാഗമായി ‘ന്യൂ ഇന്ത്യ ഫോർ യങ് ഇന്ത്യ’ സംവാദത്തിൽ വിദ്യാർഥികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.  നിയമത്തിലൂടെ ട്രോളുകൾ നിരോധിക്കുകയല്ല ചെയ്യുക. വ്യക്തിപരമായി അവഹേളിക്കുന്ന ട്രോളുകളാണ് സൈബർ ക്രൈമിൽ ഉൾപ്പെടുക. ആശയപ്രകടനത്തിനുള്ള അവകാശമെന്നത് അവഹേളനത്തിനുള്ള അവസരമായി മാറരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർഥികൾ വിദേശത്തേക്ക് ചേക്കേറുന്നത് തടയില്ല. മികച്ച വിദ്യാഭ്യാസവും ജോലിയും…

Read More