
ഇനിയും കൂടെയുണ്ടാകണം: കുറിപ്പുമായി കത്രീന
പതിറ്റാണ്ടുകളായി ഒരു നിഴൽപോലെ കൂടെയുളള തന്റെ പേഴ്സൺ അസിസ്റ്റന്റിനെക്കുറിച്ചു കത്രീന കെയ്ഫ് പങ്കുവച്ച കുറിപ്പാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. 20 വർഷമായി കത്രീനയുടെ പേഴ്സണൽ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അശോക് ശർമ. കഴിഞ്ഞ 20 വർഷത്തിനിടെ എനിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി. ചിരികൾ… പ്രചോദിപ്പിക്കുന്ന പെപ് ടോക്കുകൾ… വഴക്കുകൾ… സെറ്റിൽ ആരെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കണ്ണീർ പൊഴിക്കുന്ന അശോക്. ഞങ്ങൾ അതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്രണ്ട്ലി മുഖം എപ്പോഴും എനിക്കു മുന്നിലുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്ന്…