വിവാഹം ഉടനെ ഉണ്ടാകില്ല; പ്രണയിച്ചയാളെ വിവാഹം കഴിക്കുമെന്ന് ഗോകുൽ സുരേഷ്

 2016ൽ തീയേറ്ററുകളിലെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്. അടുത്തിടെ ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗോകുൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം പറഞ്ഞത്.’ കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. ‌അയാളെ തന്നെ…

Read More

അയാളുടെ കാമുകിയാകുമോയെന്ന് ചോദിച്ചു, വീടും ട്രെയ്നറെയും തരാമെന്ന് പറഞ്ഞു; മൈഥിലി പറയുന്നു

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഏറെ ശ്രദ്ധ നേടി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ നടിയെ ലൈം ലൈറ്റിൽ കാണാതായി. ഇന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് നടി. അമ്മയായ താരം ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും സിനിമാ രംഗത്തെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തനിക്ക് നേരെ ഒരു കാലത്ത്…

Read More

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം…

Read More

അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശി; ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവ മുള്ളതാകുമോ?: വിമർശിച്ച് ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി അൻവറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കെതിരായ ആരോപണം തളളിയ ഗോവിന്ദൻ, അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശിയെന്നും ന്യായീകരിച്ചു. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവ മുള്ളതാകുമോ എന്നായിരുന്നു അൻവറിനെ പരിഹസിച്ച് എംവി ഗോവിന്ദന്റെ മറുപടി.  സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടത്തി വരുകയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന…

Read More

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്: ഒരാള്‍ അറസ്റ്റിൽ

എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് പൊലീസ്. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണു കൊലയ്ക്കു കാരണം. ഓണ ദിവസമായ ഇന്നലെ പുലർച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ ഇന്നലെത്തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലർച്ചെ നടുറോഡിൽ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.  

Read More

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ. പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍…

Read More

വയനാട് ദുരന്തം; 119 പേരെ ഇപ്പോഴും കാണാനില്ലെന്ന് സർക്കാർ കണക്കുകൾ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്ച പിന്നിടുന്നു. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിഎൻഎ ഫലം കിട്ടുന്നതിനനുസരിച്ച് പട്ടികയിൽ നിന്ന് പേരുകൾ കുറഞ്ഞേക്കും. പതിവുപോലെ ഇന്നും തിരച്ചിൽ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ചേരാതിരുന്ന മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേർന്നേക്കും. വരുംദിവസങ്ങളിലെ തിരച്ചിലിലും ഇന്ന് തീരുമാനം ഉണ്ടാകും. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നത് തുടരുകയാണ്. ഓഗസ്റ്റ് 20 നകം എല്ലാ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, മുന്നൂറിൽ…

Read More

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു.  കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ)…

Read More

സംസ്ഥാനത്ത് ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ; ഒരാൾക്കുകൂടി എച്ച്1എൻ1, യോഗം ചേരും

കേരളത്തിൽ ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്കരോഗം ബാധിച്ച്…

Read More

മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾ എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും; മോദിക്കെതിരെ വിമർശനവുമായി മല്ലികാർജുൻ ഖർ​ഗെ

സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. ജാതി മതം ഭാഷ എല്ലാം മറന്ന് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന തിരഞ്ഞെടുപ്പാണിത്. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല. ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്. ജനങ്ങളെ…

Read More