
പെഴ്‌സീഡ് ഉല്‍ക്കാമഴ; എല്ലാവർഷവും ഓഗസ്റ്റിൽ; എങ്ങനെ കാണാം?
ഈ വർഷം നിരവധി ഉൽക്കകൾ ഭൂമിക്കരികിലൂടെ കടന്നുപോയിരുന്നു. എന്നാൽ ഇനി വരാൻ പോകുന്നത് ഒരു ഉൽക്ക മഴയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രംം സംഭവിക്കുന്നതാണ് പെഴ്‌സീഡ് ഉല്‍ക്കാമഴ. എല്ലാവർഷവും ഏതാണ്ട് ഓഗസ്റ്റ് മാസത്തിനിടയിലാണ് പെര്‍സീഡ് ഉല്‍ക്കാമഴ ഉണ്ടാകാറ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13, 14 തീയ്യതികളിലായിരുന്നു ഉല്‍ക്കാമഴ. ഇത്തവണ ഓഗസ്റ്റ് 11 ന് അതായത് ഇന്ന് അര്‍ധ രാത്രി മുതല്‍ ഓഗസ്റ്റ് 12 പുലര്‍ച്ചെ വരെ പെഴ്‌സീഡ് ഉല്‍ക്കാമഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. കോമെറ്റ് 109പി/സ്വിഫ്റ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍…