കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷൻ; ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും: എ.കെ ആന്‍റണി

ആരോഗ്യം അനുവദിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്.  മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ‘ഡു ഓര്‍ ഡൈ ഇലക്ഷൻ’ ആണെന്നും എകെ ആന്‍റണി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാൻ…

Read More

മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കാം; ഇളവു നൽകി കർണാടക കോൺഗ്രസ് സർക്കാർ

കർണാടകയിൽ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി  എം.സി. സുധാകർ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ…

Read More

27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് അനുമതി നൽകി സുപ്രീം കോടതി

ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം…

Read More

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവ്; കെഎസ്ആർടിസി സുപ്രീം കോടതിയിൽ

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്നും സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കി. 140 കിലോമീറ്ററിന് മുകളിൽ സർവീസിനു പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കു 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടർ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച്…

Read More

ഖത്തറിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ വർധന

 രാജ്യത്ത് വിവിധ നഗരസഭകളിലായി അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഇത് നിർമാണ മേഖലയുടെ പ്രകടന മികവിനെയാണ് സൂചിപ്പിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പെർമിറ്റ് വിതരണത്തിൽ 37 ശതമാനമാണ് വർധനയുണ്ടായി. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട കണക്കു പ്രകാരം ജനുവരിയിൽ 721 പുതിയ പെർമിറ്റുകളാണ് വിതരണം ചെയ്തത്. പുതിയ റസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി 192, റസിഡൻഷ്യൽ ഇതര കെട്ടിടങ്ങൾക്കായി 83, കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾക്കായി 423, ഫെൻസിങ്ങിനായി 23 പെർമിറ്റുകളുമാണ് ജനുവരിയിൽ അനുവദിച്ചത്. 162…

Read More