ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ല; നിലപാട് ഉറപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍

ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  നിർമാതാക്കളായ സെവന്‍ത് സ്ക്രീന്‍ സ്റ്റുഡിയോയുടെ  ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാറും, തീയറ്റര്‍ ഉടമകളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി….

Read More

സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് അനുമതി കാത്ത് ‘കേരള’

രാജ്യത്തിന്റെ പേര് ഭാരത് ​എന്നുമാത്രമായി മാറ്റിയാൽ കേരളത്തിലെ ഔദ്യോഗിക രേഖകളെല്ലാം സംസ്ഥാന സർ‌ക്കാർ തിരുത്തേണ്ടി വരും. കാരണം, സംസ്ഥാന സർക്കാർ നിലവിൽ ഔദ്യോഗിക രേഖകളിലെല്ലാം ഇംഗ്ലിഷിൽ ഉപയോഗിക്കുന്ന പേര് ഇന്ത്യ എന്നാണ്. മലയാളത്തിൽ ഭാരത റിപ്പബ്ലിക് എന്നും. മന്ത്രിമാരും മറ്റും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ഭാരതം എന്നായതിനാൽ അതു മാറ്റേണ്ടിവരില്ല. രാജ്യത്തിന്റെ പേരു മാറ്റിയാൽ അതു നടപ്പാക്കേണ്ടി വരുന്ന സംസ്ഥാന സർക്കാരിനു പക്ഷേ, സ്വന്തം സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേരള എന്ന പേരു…

Read More

പൊലീസുകാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണം; ഡി ജി പിയുടെ ഉത്തരവ്

പൊലീസ് ഉദ്യോഗസ്ഥര്‍ വസ്തുവും വീടും വാങ്ങുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി സംസ്ഥാന പൊലീസ് മേധാവി. ഇതുസംബന്ധിച്ച്‌ ഡി ജി പി ഡോ.ഷേക്ക് ദര്‍വേഷ് സാഹേബ് ഉത്തരവിറക്കി.ബന്ധപ്പെട്ട രേഖകള്‍ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുകയാണെങ്കില്‍ അതിന്റെ ന്യായവില എത്രയെന്നതും ഭൂമി വാങ്ങുന്നതിനുള്ള വരുമാന സ്രോതസ്സ് എന്താണെന്നും രേഖകള്‍സഹിതം വ്യക്തമാക്കണം.കേരളാ ഗവണ്‍മെന്റ് സെര്‍വന്റ്‌സ് കോണ്‍ഡക്‌ട് റൂളിന്റെ 24,25 വകുപ്പുകൾ അനുസരിച്ച് സര്‍ക്കാരുദ്യോഗസ്ഥര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിനുമുൻപ്…

Read More

ബ്രഹ്മപുരത്ത് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ 15ന് മുൻപ് അനുമതി നൽകുമെന്ന് കോർപറേഷൻ

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ കൗൺസിൽ ഈ മാസം 15നു മുൻപ് അനുമതി നൽകുമെന്നു ഹൈക്കോടതിയിൽ അറിയിച്ചു. പട്ടാള പുഴു ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നു കോർപറേഷൻ വിശദീകരിച്ചു. ബ്രഹ്മപുരത്തെ കിണറുകളിലെ ജലസാംപിൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പരിസര മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. ബിപിസിഎൽ പ്ലാന്റിനുള്ള അനുമതി സർക്കാർ ജൂലൈ 27 ന് നൽകിയിട്ടുണ്ടെന്നു തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ…

Read More

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More

കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് വാദം’: ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കരുതെന്ന് സതീശൻ

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്ന്, ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സതീശൻ ചൂണ്ടിക്കാട്ടി. . രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശൻ ആരോപിച്ചു. ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ…

Read More

ഗവർണർ വഴങ്ങിയില്ല, കാലിക്കറ്റ് സെനറ്റ് ബിൽ മാറ്റിവെച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റി. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ അനുമതി നൽകാത്തതിനാൽ ബിൽ മാറ്റിവെക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് കഴിയുന്നതിനാൽ താത്കാലിക ക്രമീകരണം എർപ്പെടുത്താനാണ് ബിൽ. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിർദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ. താത്കാലിക സെനറ്റിലും സിൻഡിക്കേറ്റിലും ഗവർണർ സ്വന്തംനിലയിൽ നാമനിർദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന്…

Read More

ഹിന്ദു ഐക്യവേദി നടത്തുന്ന മാർച്ചിനെതിരെ പൊലീസ്; നോട്ടീസ് നൽകി

വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാർച്ച് നടത്തുന്നതിനെതിരെ പൊലീസ്. ഹിന്ദു ഐക്യവേദിയുടെ മാർച്ചിനെതിരെ പൊലീസ് നോട്ടീസ് നൽകി. ഇന്ന് വൈകുന്നേരമാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ അനുമതി തേടാതെ മാർച്ച് നടത്താനായിരുന്നു വിഎച്ച്പി ശ്രമം.  സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനമായി.

Read More