
പെരിയ ഇരട്ടക്കൊലപാതക കേസ് ; ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച സിപിഐഎം നേതാക്കൾ ജയിൽ മോചിതരായി
പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. പ്രതികളെ സ്വീകരിക്കാനായി സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഐഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. ഉത്തരവുമായി എത്തിയ നേതാക്കളാണ് പ്രതികളെ സ്വീകരിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഐഎം നേതാക്കളായ കെ മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ…