പെരിയ കേസിൽ പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി ; പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും ഷാഫി പറമ്പിൽ എം.പി

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സിപിഐഎം നേതൃത്വത്തിന്‍റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയെന്ന് തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ…

Read More

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി വിവാഹിതയാകുന്നു; ആശംസകളുമായി കോൺഗ്രസ് നേതാക്കൾ

കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയാകുന്നു. കാസർഗോഡ് ബന്ധടുക്ക സ്വദേശി മുകേഷാണ് വരൻ. ശരത് ലാലിന്റെ സമൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് വിവാഹ നിശ്ചയ വേദിയിലേക്ക് അമൃത എത്തിയത്. വേദിയിൽ വരന്റെയും വധുവിന്റെയും അടുത്ത് ശരത് ലാലിന്റെ ചിത്രവും വെച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, യുഡിഎഫ് ജില്ലാ കൺവീനർ…

Read More

പെരിയ കേസിലെ പ്രതിക്ക് സുഖചികിത്സ; ജയിൽ സൂപ്രണ്ടിനോട് ഹാജരാകണമെന്ന് സിബിഐ കോടതി

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദ്ദേശം നൽകി. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കോടതിയുടെ നിർദ്ദേശം. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ….

Read More