
പെരിയ കേസ്; പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കേസ് നടത്തും: ഇ.പി ജയരാജൻ
പെരിയ കേസിൽ പ്രതിളായ സിപിഎം പ്രവർത്തകരുടെ കേസ് നടത്തുന്നതിന് ജനങ്ങളിൽ നിന്ന് പിരിവ് നടത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. നിരപരാധികളായ പാർട്ടി സഖാക്കൾക്ക് നേരെ സിബിഐയെ ഉപയോഗിച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഖാക്കളുടെ നിരപരാതിത്വം തെളിയിക്കുന്നതിനുമായാണ് കേസ് നടത്തുന്നത്. സർക്കാരുകൾ പോലും പ്രവർത്തിക്കുന്നത് ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുത്താണെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇ.പി ജയരാജന്റെ കുറിപ്പ് ”പെരിയ കേസിൽ നിരപരാധികളായ പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച്…