
സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ
78ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കട്ടക്കില്‍ നടന്ന ജില്ലാ തല ആഘോഷത്തിലായിരുന്നു ഉപമുഖ്യമന്ത്രി പര്‍വതി പരിദയുടെ പ്രഖ്യാപനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വനിതകള്‍ക്കും ആര്‍ത്തവ ദിനത്തില്‍ ഒരു ദിവസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ആര്‍ത്തവ കാലയളവില്‍ ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം അവധിയെടുക്കാമെന്നുള്ള പ്രഖ്യാപനമാണ് ഒഡീഷ സര്‍ക്കാര്‍ നടത്തിയത്. ഇതോടെ വനിതകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന മൂന്നാമത്തെ സംസ്ഥാനമായി…