ജോലി സമ്മർദ്ദം കാരണം മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇടപെട്ട് കമ്പനി ചെയർമാൻ

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ…

Read More