നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്ക്; ദേശീയതലത്തിൽ വീണ്ടും കേരളത്തിന് ഒന്നാം സ്ഥാനം

രാജ്യത്ത് കേരളം നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൌരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ…

Read More

ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീടൊരുങ്ങുന്നു; ധനസഹായം നല്‍കി ബോബി ചെമ്മണ്ണൂർ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം…

Read More

ഓണാഘോഷത്തിൽ കേരളം; മുല്ലയ്ക്ക് കിലോ 700 രൂപ, പിച്ചിക്ക് 600

ഓണത്തിന് വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്. പത്തു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് 40-50 കോടി രൂപയുടെ പൂക്കള്‍ കേരളത്തില്‍ എത്തുമെന്നാണ് കണക്ക്. ഇപ്പോള്‍ കേരളത്തിലും പൂ കൃഷി വ്യാപകമായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവിന് കുറവുണ്ടായിട്ടുണ്ട്. നമുക്ക് ഏറെ അടുത്തുള്ള തോവാള മാര്‍ക്കറ്റില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ഇവിടേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ വിവിധ കൃഷിയിടങ്ങളില്‍നിന്നും മറ്റു മാര്‍ക്കറ്റുകളില്‍നിന്നും തോവാളയിലേക്കു പൂക്കള്‍ ഒഴുകും. മുല്ലപ്പൂ ആണ് ഇവിടെ പ്രധാനം. തോവാളയിലും സമീപ പ്രദേശങ്ങളായ ചെമ്പകരാമന്‍പുതൂര്‍, കുമാരപുരം,…

Read More

വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം; തമിഴ്നാട്ടിൽ വാഗ്ദാനങ്ങൾ പാലിച്ച് സ്റ്റാലിൻ

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.   ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി…

Read More