അമിതമായി രാത്രിയിൽ വിയർക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാത്രികാലങ്ങളിൽ അമിതമായി വിയർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുള്ള സമയത്ത് ശരീരം വിയര്‍ക്കുന്നത് ടോക്‌സിനുകളെ പുറന്തളുന്നതിനാണ്. ഇതു ശരീരത്തിന് സംരക്ഷണമൊരുക്കുന്നു. വേനലിൽ രാത്രിയില്‍ വിയര്‍ക്കുന്നവരാണ് മിക്കവരും. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പ് ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതേസമയം, ആര്‍ത്തവ വിരാമം, ശരീരത്തിലെ അണുബാധ, മരുന്നുകൾ, ബെഡ്റൂമിലെ അമിതയളവിലുള്ള ചൂട് എന്നിവയെല്ലാം രാത്രിയിൽ വിയര്‍ക്കാൻ കാരണമാകുന്നു. തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിന്‍റെ താപനില നിയന്ത്രണ കേന്ദ്രം. ചർമത്തിലെ നാഡീകോശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈപ്പോതലാമസിലേക്ക് നല്‍കുന്ന ഭാഗമാണ്…

Read More

കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി; 2 മരണം

കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി 2 മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. പാനൂർ പാറാട് സ്വദേശി അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചതെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചതെന്ന് കരുതുന്നു. ഇന്നലെ രാത്രി ഒമ്പതോടെ തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ആറാം മൈൽ ആണിക്കാംപൊയിൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം. തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ…

Read More

ചാക്കോച്ചന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന ചിന്ത ജനങ്ങളിലുണ്ടാകും: കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഒരു നടനെന്ന നിലയില്‍ ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ അതൊരു ലിമിറ്റേഷനാണ്. എന്നാല്‍, ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആ ഒരു ജഡ്ജ്‌മെന്റ് സഹായിക്കാറുണ്ട്. ഇയാള്‍ക്ക് ഇങ്ങനെയും ചെയ്യാന്‍…

Read More

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു സുനക് പറഞ്ഞു. കൺസർവേഷൻ പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം.  ‘ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണയിൽ നാം വിശ്വസിക്കരുത്. അതു സാധ്യമല്ല. ഒരു പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അതു സാമാന്യ ബോധമാണ്. കഠിനാധ്വാനികളായ മഹാഭൂരിപക്ഷം ജനങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നത് എന്താണെന്നു രക്ഷിതാക്കൾ…

Read More

ആഗോള മഹാമാരിയായി പുതിയ ‘ഡിസീസ് എക്സ്’ മാറിയേക്കാം: കേറ്റ് ബിങ്ങാം

കോവിഡിനേക്കാൾ മാരകമായ ആഗോള മഹാമാരിയായി പുതിയ ‘ഡിസീസ് എക്സ്’ മാറിയേക്കുമെന്നു മുന്നറിയിപ്പ്. യുകെ വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകാരോഗ്യ സംഘടനയാണ് (ഡബ്ല്യുഎച്ച്ഒ) പുതിയ രോഗാണുവിന് ‘ഡിസീസ് എക്സ്’ എന്നു പേരിട്ടത്. ”പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവിൽ ഇല്ലെന്നതും ആശങ്കയാണ്. 1918–20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്സ്’ എന്നാണു കരുതുന്നത്. അന്നു ലോകമാകെ 50…

Read More

സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്; പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ

നിപ്പ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റിൽ സർവകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു.  ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയിൽനിന്ന് കുറെ പേർക്ക് രോഗം…

Read More

സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ് ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ പരോമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട് http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ URL-കളിൽ…

Read More

സമയപരിധി ഇന്ന് തീരാനിരിക്കെ മൂന്നരലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല; ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്ന് സർക്കാർ

ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്.  ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത്…

Read More

മേഘവിസ്ഫോടനം: ഹിമാചലിൽ ഏഴ് മരണം; ആറുപേരെ രക്ഷപ്പെടുത്തി

 ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് മരണം. ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ  അധിക‍ൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) അറിയിച്ചു. മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ…

Read More

മരിച്ചവർക്കും ചികിത്സ; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വൻ തട്ടിപ്പ്

രോഗികൾ മരിച്ചശേഷവും ‘ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ) വഴി ഇവരുടെ പേരിൽ പണം തട്ടിയെടുക്കുന്നുവെന്നും പട്ടികയിൽ ഒന്നാമത് കേരളമാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. രാജ്യത്താകെ 3466 രോഗികളുടെ പേരിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തതിൽ 966 പേരും കേരളത്തിലാണ്. സംസ്ഥാനത്ത് 2.60 കോടി രൂപയാണ് ഇത്തരത്തിൽ ആശുപത്രികൾക്കു കിട്ടിയതെന്നും സിഎജി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതര പിഴവുകൾ റിപ്പോർട്ടിലുണ്ട്. സിഎജി 2020…

Read More