
‘ലൈഫിൽ ഞാൻ പീക്കിൽ നിൽക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങൾ അറിഞ്ഞത്’: റെബേക്ക
സീരിയൽ രംഗത്തെ നായിക നിരയിൽ ശ്രദ്ധേയയാണ് റെബേക്ക സന്തോഷ്. കണ്ണീർ നായികമാർക്കപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് റെബേക്കയ്ക്ക് ലഭിച്ചതിൽ കൂടുതലും. ഇപ്പോഴിതാ കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് റെബേക്ക. ജോഷ് ടോക്സിൽ സംസാരിക്കവെയാണ് റെബേക്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. “പാഷൻ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോൾ കാണുന്ന റെബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്ലോപ്പായപ്പോൾ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിർത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം…