ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കാൻ അമേരിക്കൻ രഹസ്യപദ്ധതിയെന്ന് വി‌സിൽ ബ്ലോവർ; പദ്ധതി നടപ്പാക്കിയത് കോൺ​ഗ്രസിനെ പോലും അറിയിക്കാതെ‌യെന്ന് ആരോപണം

ഒരു പെൻ്റഗൺ വിസിൽബ്ലോവർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലിൽ അജ്ഞാതമായ ആകാശപ്രതിഭാസങ്ങളെ കുറിച്ചു പഠിക്കാനുള്ള അമേരിക്കൻ രഹസ്യപദ്ധതിയായ, “ഇമ്മാക്കുലേറ്റ് കോൺസ്റ്റലേഷൻ” എന്ന് വിളിക്കപ്പെടുന്ന ഒരു സർക്കാർ പരിപാടിയുടെ സത്യാവസ്ഥ വെളിപ്പെടുത്തി. പത്രപ്രവർത്തകൻ മൈക്കൽ ഷെല്ലൻബെർഗർ തൻ്റെ സബ്സ്റ്റാക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഈ രഹസ്യം, അംഗീകരിക്കപ്പെടാത്ത പ്രത്യേക ആക്സസ് പ്രോഗ്രാം (യുഎസ്എപി) മുമ്പ് യുഎഫ്ഒകൾ എന്ന് വിളിക്കപ്പെട്ടിരുന്ന തിരിച്ചറിയാത്ത അനോമലസ് പ്രതിഭാസങ്ങളെ (യുഎപികൾ) കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ കോൺഗ്രസിൻ്റെ മേൽനോട്ടമില്ലാതെ…

Read More

അന്യഗ്രഹ ജീവികളുടെ പേടകം കിട്ടി, അവശിഷ്ടങ്ങളും; സർക്കാർ എല്ലാം ഒളിച്ചു വയ്ക്കുന്നു; അവകാശവാദവുമായി പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ

പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഒറ്റയ്ക്കല്ല മറിച്ച് അന്യഗ്രഹ ജീവികളുണ്ട്, അതിന് തെളിവുമുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് അമേരിക്കയുടെ പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ ലൂയി എലിസോന്‍ഡോയാണ്. യുഎസ് സര്‍ക്കാരിന് അന്യഗ്രഹ ജീവികളുടെ പേടകം കിട്ടിയിരുന്നെന്നും അതില്‍ നിന്ന് ലഭിച്ച ജീവികളുടെ അംശങ്ങളെ കുറിച്ച് വിശദമായ പഠനം പെന്‍റഗണ്‍ നടത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 1947 ല്‍ യുഎസ് എയര്‍ഫോഴ്സിന്റെ വിമാനം റോസ്​വെല്ലില്‍ വച്ച് തകര്‍ന്ന് വീണത് അന്യഗ്രഹ ജീവികളുടെ പേടകത്തിന്‍റെ ആക്രമണത്തിലാണെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയ്യുന്നത്. എന്നാൽ അന്ന് റോസ്​വെല്ലില്‍…

Read More

അജ്ഞാത പേടകങ്ങൾ ആകാശത്തല്ല കടലിലാണെന്ന് മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ

യുഎഫ്ഒ എന്ന അജ്ഞാത പേടകങ്ങൾ കടലിനടിയിലാണ് ഒളിച്ചിരിക്കുന്നതെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ. അന്യ​​ഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടെന്നും അതല്ല അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നുണ്ടെന്നുമൊക്കെയുള്ള വാദങ്ങൾ ഈയിടെ പല ​ഗവേഷകരും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാത പേടകങ്ങളെ കിട്ടാൻ ആകാശത്തു നോക്കിയാൽ പോര കടലിനടിയിൽ തപ്പണമെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ് പറയ്യുന്നത്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. യുഎഫ്ഒകളുടെ ഏറ്റും വലിയ പ്രത്യേകതകളിലൊന്ന് കരയിൽ നിന്നു കടലിലേക്കും തിരിച്ചും എളുപത്തിൽ…

Read More