കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം ഉയർത്തി

കേരള ഹൈക്കോടതിയിലെ നിലവിലെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് ഉയർത്തിയിരിക്കുന്നത്. 56ൽ നിന്ന് 60 ആക്കിയാണ് ഉയർത്തിയത്. അതേസമയം 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തന്നെ തുടരും. കേരള ഹൈക്കോർട്ട് സർവീസസ് നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ, ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു….

Read More

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് തീരുമാനം മരവിപ്പിച്ചത്….

Read More

പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെതിരെ യൂത്ത്കോണ്‍ഗ്രസ്

പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിന്‍റെ ശ്രമമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ല. യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിൻ്റെ ഉത്തരവ്. മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിത്. ഇത് ജീവനക്കാരോടുള്ള സ്നേഹം കാരണമല്ല. പിരിഞ്ഞു പോകുന്നവർക്ക് കൊടുക്കാൻ…

Read More

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി

പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സിൽ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിൻറെ നടപടി. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായമാണ് ഏകീകരിച്ചത്. ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. സെക്രട്ടേറിയേറ്റിലടക്കം…

Read More