
കേരളം മടുത്തു ആശാനേ..; അൻറാർട്ടിക്കയിൽ പോകാം പെൻഗ്വിൻറെ എണ്ണമെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കാം
അപൂർവമായ തൊഴിൽ അവസരം, നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതി. യുകെ അൻറാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (UKAHT) ആണു നിയമിക്കുന്നത്. നിമയനം എവിടെയാണെന്നോ, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തപാൽ ഓഫീസിൽ! കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ അവിടെ! മറ്റൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നു; എന്താണെന്നല്ലേ, പെൻഗ്വിനുകളുടെ എണ്ണം എടുക്കുക..! അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്റോയിലാണു തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. അൻറാറാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പോർട്ട് ലോക്ക്റോയ്. വർഷത്തിൽ…