
ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു; ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്: ഷാരോണിന്റെ സുഹൃത്ത് റിജിൻ
വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ നിർണായകമായത്. ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. റിജിൻ പറഞ്ഞു. സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓർത്തെടുക്കുകയാണ് റിജിൻ. അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് അവൻ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛർദിച്ചു. അപ്പോൾ ഞാൻ ചോദിച്ചത്….