
ബഹ്റൈൻ പേളിംഗ് പാത്ത് മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വാക്കിംഗ് ടൂർ സൈറ്റ്
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വാക്കിങ് ടൂർ സൈറ്റായി ബഹ്റൈൻ പേളിങ് പാത്തിനെ തിരഞ്ഞെടുത്തു. പ്രശസ്തമായ ആഗോള യാത്രാ മാസിക Conde Nast Traveller ആണ് അംഗീകാരം നൽകിയത്. ഈ വർഷം ആദ്യം പാതയുടെ വികസനം പൂർത്തിയാക്കിയിരുന്നു. ചരിത്രപരവും പരമ്പരാഗതവുമായ കെട്ടിടങ്ങളും സാംസ്കാരിക സമുച്ചയങ്ങളും വീക്ഷിക്കാനുള്ള അവസരമാണ് പേളിങ് പാത്ത് നൽകുന്നത്. ചരിത്രപരമായ ഓർമകൾ അയവിറക്കി സഞ്ചരിക്കാനുള്ള അവസരമാണ് ഈ ഇടവഴികൾ നൽകുന്നത്. യുനെസ്കോയുടെ ലോക പൈതൃക പദവിയും 3.5-കിലോമീറ്റർ നീളമുള്ള പേളിങ് പാത്തിനുണ്ട്. ബഹ്റൈനിന്റെ സമ്പന്നമായ മുത്തുകളുടെ…