
തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം
തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്ന സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്: രാവിലെ 6 മുതൽ 8 വരെ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ. വൈകീട്ട് 5 മുതൽ രാത്രി 8…