
വിസ്മയിപ്പിക്കുന്ന പീകോക്ക് സ്പൈഡർ; 4 മുതൽ 5 മില്ലിമീറ്റർ വലിപ്പമുള്ള ഇത്തിരികുഞ്ഞൻ; 113 സ്പീഷിസുകളുള്ള ജീവിവർഗം
പീകോക്ക് സ്പൈഡറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ പേര് പോലെ തന്നെ മയിലിനെ കണക്ക് കളർഫുള്ളാണ് കക്ഷി. മറ്റെങ്ങും കാണാത്ത നിരവധി ജീവിവർഗങ്ങളും പ്രാണികളുമൊക്കെയുള്ള ഓസ്ട്രേലിയയാണ് ഇവരുടെയും സ്വദേശം. പീക്കോക്ക് സ്പൈഡർ വിഭാഗത്തിൽ 113 സ്പീഷിസുകളിലുള്ള ചിലന്തികളുണ്ട്. 113 സ്പീഷീസുകളിൽ ഓരോന്നിനും വ്യത്യസ്തമായ ഘടനകളും പാറ്റേണുകളുമുണ്ട്. ഇത്തിരി കുഞ്ഞന്മാരാണ് പീകോക്ക് സ്പൈഡറുകൾ. 4 മുതൽ 5 വരെ മില്ലിമീറ്ററാണ് ഇവയുടെ വലുപ്പം. നിലവിൽ ഇവർ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട്. ഓസ്ട്രേലിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുക്കലുമെല്ലാം പീകോക്ക്…