
പ്രവാചകന്റെ ഖബറിട സന്ദർശനം ; ‘സമാധാന പാത’ ഒരുക്കി അധികൃതർ
പ്രവാചകന്റെ ഖബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മദീന മുനവ്വറയിൽ സുഗമ വഴിയൊരുക്കി അധികൃതർ. ‘സമാധാന പാത’എന്ന ശീർഷകത്തിൽ സന്ദർശകർക്ക് ആറു മിനിറ്റിൽ ഖബർ സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് ഇരുഹറം കാര്യാലയം പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവാചകന്റെ ഖബറിടത്തിൽ സമാധാനത്തിന്റെ പാത അനിഭവിച്ചറിയൂ എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായ ഇസ്ലാമിക കേന്ദ്രങ്ങളിൽ ഒന്നാണ് പ്രവാചകന്റെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുന്നബവി. മസ്ജിദുന്നബവിക്ക് പുറത്തുള്ള പ്രവാചകന്റെയും അദ്ദേഹത്തിന്റെ…